പുനെയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നാലു വയസില്‍ താഴെയുള്ള നാലു കുട്ടികളാണ് എച്ച്1 എന്‍1 പനി ബാധിച്ച് മരിച്ചത്. എച്ച്1 എന്‍1 പനി ബാധിതരുടെ എണ്ണം നഗരത്തില്‍ 96 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പിംപ്രിയിലെ വൈ സി എം ആശുപത്രിയിലാണ് കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായത്. കുട്ടികളില്‍ എച്ച്1 എന്‍1 വൈറസ് ബാധ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ട്. പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളവര്‍ ഉടന്‍ തന്നെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുനെയില്‍ പന്നിപ്പനി ബോധവത്കരണത്തിനായി തെരുവു നാടകങ്ങള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കുന്നുണ്ട്.