ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » റുക്സാനയുടെ വീടിനു നേരെ ആക്രമണം (Militants attack house of girl who killed LeT terrorist)
Feedback Print Bookmark and Share
 
വീടിനുള്ളില്‍ കടന്ന് അക്രമം നടത്തിയ തീവ്രവാദികളില്‍ ഒരാളെ കൊലപ്പെടുത്തുകയും മറ്റുള്ളവരെ തുരത്തിയോടിക്കുകയും ചെയ്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച റുക്സാന കൌസര്‍(22) എന്ന പെണ്‍കുട്ടിയുടെ വീടിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണസമയത്ത് റുക്സാന വീട്ടില്‍ ഉണ്ടായിരുന്നില്ല.

തങ്ങളില്‍ ഒരാളെ വകവരുത്തിയതിന്‍റെ പ്രതികാര നടപടിയെന്നോണമാണ് തീവ്രവാദികള്‍ രജൌറിയിലെ താനമണ്ഡിയിലുള്ള റുക്സാനയുടെ വീടിനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാല്‍ റുക്സാ‍നയോ മറ്റ് കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല.

“റുക്സാനയും കുടുംബവും രജൌറിയില്‍ വളരെ സുരക്ഷിതമായ ഒരു സ്ഥലത്താണ് ഇപ്പോഴുള്ളത്” - രജൌറി ജില്ലാ കളക്ടര്‍ എസ് ജയ്‌പാല്‍ സിംഗ് അറിയിച്ചു.

തന്‍റെ വീടിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയ വിവരം റുക്സാന അറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ആക്രമണം മുന്നില്‍ കണ്ടാണ് റുക്സാനയെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതെന്ന് കളക്ടര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് വീട്ടില്‍ കടന്നു കയറി അക്രമം നടത്തിയ ലഷ്കര്‍ - ഇ - തൊയ്ബ തീവ്രവാദികളില്‍ ഒരാളെ റുക്സാന വധിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍