ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഏഴു ഗ്രാമങ്ങള്‍ വോട്ടു ചെയ്യില്ല! (Seven Latehar villages not to vote in Jharkhand elections)
Feedback Print Bookmark and Share
 
ഝാര്‍ഖണ്ഡിലെ ഏഴുഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. ലാതെഹര്‍ അസംബ്ലി മണ്ഡലത്തിലെ ഏഴു ഗ്രാമങ്ങളിലെ ജനങ്ങളാണ് ഇനി വോട്ടു ചെയ്യില്ലെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒരു നദിക്കു മുകളിലൂടെയുള്ള പാലം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന കടുത്ത നടപടിക്ക് ഗ്രാമീണരെ നിര്‍ബന്ധിതരാക്കിയത്.

ദിഹിമാരി, തബെഡ്, നെവാരി, മാംഗ്ര, ല്യൂട്ടി, അമെജാരന്‍, ബാം‌ബിറുവ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഇനി വോട്ടു ചെയ്യാനില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. തബെഡ് നദിക്കു കുറുകെയുള്ള പാലം പണി മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. ഈ പാലം ഇത്രയും ഗ്രാമങ്ങള്‍ക്ക് പ്രയോജനമുള്ളതാണ്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

പാലമില്ലാത്തതു കാരണം ഈ നദിയുടെ മറുകരയിലേക്കുള്ള യാത്ര അങ്ങേയറ്റം ദുഷ്കരമാണെന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ പറയുന്നു. വോട്ടു ചെയ്യില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ നേതാക്കളെ ഈ ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍