ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » നക്സലുകള്‍ അക്രമം വെടിയണം: ചിദംബരം (Naxals must shun violence and come for talks: Centre)
Feedback Print Bookmark and Share
 
PTI
നക്സലുകള്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് നക്സലുകള്‍ എത്തണമെന്നും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

“മാവോയിസ്റ്റുകള്‍ അക്രമം അവസാനിപ്പിക്കണം. നക്സലുകളുമായി ചര്‍ച്ചയ്ക്ക് മുന്‍‌കൈ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെടും.” ചിദംബരം പത്രസമ്മേളനത്തില്‍ അറിയിച്ചു.

മാവോയിസ്റ്റുകളോട് പെട്ടെന്ന് ആയുധം താഴെ വയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അക്രമം നിര്‍ത്തുകയും ഞങ്ങളോട് ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ചര്‍ച്ചയ്ക്കുള്ള സൌകര്യമൊരുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നക്സലിസമാണെന്നും മന്ത്രി പറഞ്ഞു.

ആന്ധ്ര, ഒറീസ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നക്സലുകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവ പരാജയപ്പെട്ടതായി ചിദംബരം അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍