ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » രാജ്യത്തിന്‍റെ സുരക്ഷയാണ് പ്രധാനം: പ്രധാനമന്ത്രി (World large enough for India and China: PM)
Feedback Print Bookmark and Share
 
PTI
രാജ്യത്തിന്‍റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. തന്‍റെ സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ചയെയും ലക്‍ഷ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇടം ലോകത്തിനുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

“ഏതൊരു ജനാധിപത്യ രാജ്യവും പ്രാഥമികമായ പരിഗണന നല്‍കേണ്ടത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കാണെന്നാണ് ഞാന്‍ കരുതുന്നത്. രാജ്യത്തിന്‍റെ സുരക്ഷയിലാണ് ഈ സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. ഇന്ത്യയും ചൈനയും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ചയും ലക്‍ഷ്യങ്ങളും ഉള്‍ക്കൊള്ളാന്‍ ലോകത്തിന് കഴിയും” - മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

രാജ്യത്ത് അടിസ്ഥാനസൗകര്യ വികസനം, കൃഷി എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകണം. സാമ്പത്തികം, തൊഴില്‍, ഇന്‍ഷുറന്‍സ്‌ എന്നീ രംഗങ്ങളില്‍ പരിഷ്കരണ നടപടികള്‍ തുടരണം. ഭാവിയിലെ ഇന്ത്യ എന്ന സ്വപ്നത്തിന്‌ ശക്തിപകരാനായി ഗ്രാമീണ, നഗര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍