ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബിജെപി സഖ്യത്തിലേക്കില്ല: പവാര്‍ (Won't join BJP for power: Pawar)
Feedback Print Bookmark and Share
 
മഹാരാഷ്ട്രയില്‍ ബിജെപി-സേനാ സഖ്യവുമായി ധാരണയുണ്ടാക്കില്ല എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച പറഞ്ഞു. ഇതോടെ, ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനൊപ്പം ബിജെപി സഖ്യത്തിനൊപ്പം പോവുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

എന്‍സിപി കോണ്‍ഗ്രസ് ക്യാമ്പ് വിടുന്നു എന്ന പ്രചരണം രാഷ്ട്രീയക്കളിയാണെന്നും കോണ്‍ഗ്രസുമായി മുന്‍‌ധാരണയുടെ അടിസ്ഥാനത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നും പവാര്‍ വ്യക്തമാക്കി. ബിജെപി സഖ്യം അജിത്തിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പത്രവാര്‍ത്തയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പവാര്‍.

എന്‍സിപി പ്രതിപക്ഷ സഖ്യത്തിന് വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല. അജിത് പവാറുമായി ആരൊക്കെ സംസാരിച്ചു എന്ന് അറിയില്ല എന്നും പവാര്‍ പറഞ്ഞു. അധികാരത്തിനു വേണ്ടി ബിജെപി-സേനാ മുന്നണിയുമായി ഒരിക്കലും സഖ്യത്തില്‍ ഏര്‍പ്പെടില്ല എന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവ് ഛഗന്‍ ഭുജ്ബല്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

അജിത് മുഖ്യമന്ത്രിയാവുന്നതില്‍ എതിര്‍പ്പൊന്നുമില്ല എന്ന് ശിവസേന നേതാവ് മനോഹര്‍ ജോഷി പറഞ്ഞതായാണ് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍