ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » രാഹുല്‍ മഹാജന് ജയിലില്‍ നിന്ന് പ്രണയാരവം (Women prisoners loves Rahul Mahajan)
Feedback Print Bookmark and Share
 
അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനെ പ്രണയിക്കാനും വിവാഹം ചെയ്ത് സ്വന്തമാക്കാനും ഭോപാല്‍ സെണ്ട്രല്‍ ജയിലിലെ വനിതാ തടവുകാര്‍ മത്സരിക്കുന്നു. രാഹുല്‍ വധുവിനെ തെരഞ്ഞെടുക്കുന്ന “രാഹുല്‍ ദുല്‍‌ഹനിയ ലേ ജായേഗ” എന്ന റിയാലിറ്റി ഷോയില്‍ എത്തിപ്പെടാന്‍ പെടാപാടു പെടുകയാണ് ഭോപാല്‍ ജയിലിലെ വനിതാ തടവുകാര്‍.

“രാഖി കാ സ്വയംവര്‍” എന്ന റിയാലിറ്റി ഷോ സം‌പ്രേക്ഷണം ചെയ്ത് പ്രേക്ഷക ലക്ഷങ്ങളെ ആകര്‍ഷിച്ച എന്‍ഡി‌ടിവി ഇമാജിനാണ് രാഹുലിന്റെ റിയാലിറ്റിഷോയുമായി രംഗത്ത് എത്തുന്നത്. മുപ്പത്തിമൂന്നുകാരനായ രാഹുലിന്റെ പത്നീപദം ആഗ്രഹിച്ച് ഇതിനോടകം 16,755 അപേക്ഷകരാണ് ഷോയില്‍ പങ്കെടുക്കാനായുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്.

ജയിലില്‍ നിന്ന് ഒമ്പത് വനിതാ തടവുകാരാണ് ഷോയില്‍ പങ്കെടുക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 18 കാരിയായ വിചാരണത്തടവുകാരിയും 32 വയസ്സുള്ള തടവുകാരിയും ഉള്‍പ്പെടുന്നു. ജയിലിലെ അന്തേവാസിയായിരുന്ന സിനിമാ നടി മോണിക്ക ബേദിയാണത്രേ ഇവര്‍ക്കുള്ള പ്രചോദനമായത്.

മയക്കുമരുന്ന് കൈവശം വച്ചതിനുള്ള കേസിലൂടെയും വിവാദമായ വിവാഹമോചനത്തിലൂടെയും വാര്‍ത്താ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച രാഹുല്‍ കഴിഞ്ഞ വര്‍ഷം സം‌പ്രേക്ഷണം ചെയ്ത “ബിഗ് ബോസ്-2” എന്ന റിലാറ്റി ഷോയിലും പങ്കെടുത്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍