ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സ്പെക്ട്രം: കീഴ്‌വഴക്കം തെറ്റിച്ചിട്ടില്ലെന്ന് രാജ (No deviation from rules: Raja)
Feedback Print Bookmark and Share
 
സ്പെക്ട്രം വിതരണത്തിലും ലൈസന്‍സ് നല്‍കിയതിലും കീഴ്വഴക്കം തെറ്റിച്ചിട്ടില്ലെന്ന് എ രാജ. ഇതിനായി, നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു എന്നും രാജ പറഞ്ഞു.

സ്പെക്ട്രം വിതരണം നടത്തിയത് ടെലികോം റഗുലേറ്ററായ ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷവുമാണ്. വിതരണത്തിന് സോളിസിറ്റര്‍ ജനറലിന്റെ അനുമതിയും ലഭിച്ചിരുന്നു, ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടെലികോം മന്ത്രി.

സ്പെക്ട്രം വിതരണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. രാജയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് ശരിയാണ് എന്ന് അര്‍ത്ഥമില്ല എന്നും പ്രധാനമന്ത്രി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

സര്‍ക്കാരിന് 60,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി രാജയെ ന്യായീകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. സിബിഐ പ്രധാനമന്ത്രിയുടെ കീഴിലായതിനാല്‍ അത് അന്വേഷത്തെ ബാധിക്കുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. യുപി‌എ സഖ്യകക്ഷി രാഷ്ടീയം അന്വേഷണത്തെ ബാധിക്കരുത് എന്നും ജയ്റ്റ്ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍