ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » താലിബാന് സഹായം: അടിസ്ഥാനരഹിതമെന്ന് ആന്റണി (Helping taliban: Antony rejects allegation)
Feedback Print Bookmark and Share
 
താലിബാന്‍ ഭീകരര്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നു എന്ന പാകിസ്ഥാന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. താലിബാന്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ് ഇന്ത്യയുടെ നിലപാട് എന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ത്യ ആയുധ സംവിധാനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്, ഇതിനായി, മറ്റുചില രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ചില നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട് എന്നും ആന്റണി പറഞ്ഞു. ബാംഗ്ലൂരില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ ഭീകരര്‍ക്ക് സഹാ‍യം നല്‍കുന്നതിലൂടെ ഇന്ത്യ പാകിസ്ഥാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് പാക് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബലൂചിസ്ഥാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലും ഇന്ത്യയ്ക്ക് പങ്ക് ഉണ്ട് എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും മാലിക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

പാക് ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. താലിബാനും താലിബാനിസവും ലോകത്തുനിന്ന് തന്നെ തുടച്ചു നീക്കണമെന്നാണ് ആരോപണത്തോട് കൃഷ്ണ പ്രതികരിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍