ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഛഗന്‍ ഭുജ്ബല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി (NCP chooses Bhujbal for Dy CM post of Maharashtra)
Feedback Print Bookmark and Share
 
മഹാരാഷ്ട്രയില്‍ ഛഗന്‍ ഭുജ്ബലിനെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതോടെ ഇത്തവണയും ഭുജ്ബല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.

എന്നാല്‍, ഇത്തവണ എന്‍സിപിക്ക് മന്ത്രിമാരുടെ എണ്ണം കുറയുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും എം‌എല്‍‌എമാരുടെ എണ്ണം അനുസരിച്ചാവും മന്ത്രിസഭാ രൂപീകരണമെന്ന് അശോക് ചവാനും വ്യക്തമാക്കി കഴിഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് മൊത്തമുള്ള 288 സീറ്റുകളില്‍ 144 എണ്ണം സ്വന്തമാക്കാനായി. ഇത് കേവലഭൂരിപക്ഷത്തിന് ഒരു സീറ്റുമാത്രം പിന്നിലാണ്. എന്നാല്‍, ആദ്യ അങ്കത്തില്‍ തന്നെ 13 സീറ്റ് നേടിയ എം‌എന്‍‌എസുമായി സഖ്യമുണ്ടാക്കില്ല എന്ന് ചവാന്‍ പ്രസ്താവന നടത്തിയിട്ടുണ്ട്.

ഭരണ സഖ്യം നേടിയ 144 സീറ്റുകളില്‍ 82 എണ്ണം കോണ്‍ഗ്രസ്സിനു സ്വന്തമാക്കാന്‍ കഴിഞ്ഞു. അതേസമയം, എന്‍‌സിപി 62 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍