ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » രാജ്യസഭാ ഉപാധ്യക്ഷന്റെ കാറ് മോഷണം‌പോയി ! (Rehman khan's car stolen)
Feedback Print Bookmark and Share
 
രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്റെ ഔദ്യോഗിക കാറ് തിങ്കളാഴ്ച മോഷണം‌പോയി. സര്‍ക്കാരില്‍ ഉന്നതസ്ഥാനം വഹിക്കുന്നവരുടെ ഔദ്യോഗിക വാഹനം മോഷണം‌പോവുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

റഹ്മാന്റെ വാഹന വ്യൂഹത്തില്‍ അകമ്പടി പോവുന്ന ഡി‌എല്‍ സി‌ക്യു 3678 എന്ന ബൊലേറോ കാറാണ് മോഷണം‌പോയത്. ഡ്രൈവര്‍ നിരഞ്ജന്‍ മൊഹന്തിയുടെ മഹിപാല്‍‌പൂരിലെ വീട്ടില്‍ നിന്നാണ് കാറ് കാണാതായത്. ഡല്‍ഹി പൊലീസ് വാഹന മോഷ്ടാക്കള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണം‌പോയ കാറിലുള്ള റേഡിയോ സംവിധാനം വാഹനത്തിന് പാര്‍ലമെന്റ് പരിസരത്തേക്ക് കടക്കുന്നതിന് വിഘാതം സൃഷ്ടിക്കില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു.

കാറിന്റെ ഡ്രൈവര്‍ നിരഞ്ജന്‍ മൊഹന്തിയെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ജോലി അവസാനിച്ചത് എന്നും അതിനാല്‍ കാറില്‍ വീട്ടിലേക്കു പോവുകയായിരുന്നു എന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. കാറിനായി തൊട്ടടുത്ത സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍