ന്യൂഡല്‍ഹി: , തിങ്കള്‍, 26 ഒക്ടോബര്‍ 2009( 11:54 IST )
PTI
PTI
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ബ്രിട്ടണ്‍, സൈപ്രസ് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പുറപ്പെട്ടു. ബ്രിട്ടീഷ് സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുടെ പക്കല്‍ നിന്ന് പ്രതിഭ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാറ്റണ്‍ സ്വീകരിക്കും. അടുത്ത ഒക്ടോബറിലാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളുക.
പ്രതിഭയുടെ വിദേശ സന്ദര്‍ശനം ഒരാഴ്ച നീളും. ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സൈപ്രസിലേക്ക് പോവുക.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍, പ്രതിപക്ഷ നേതാവ് ഡേവിഡ് കാമറൂണ്‍ എന്നിവരുമായി പ്രതിഭ കൂടിക്കാഴ്ച നടത്തും. പ്രമുഖ ബ്രിട്ടീഷ് ഇന്ത്യക്കാരായ നാഥ് പുരി, ഗുലാം നൂണ്‍ എന്നിവര്‍ ലേലത്തില്‍ സ്വന്തമാക്കിയ ഗാന്ധി സ്മൃതി വസ്തുക്കള്‍ സന്ദര്‍ശന വേളയില്‍ പ്രതിഭയ്ക്ക് കൈമാറും.
ബ്രിട്ടണിലെ പോലെ സൈപ്രസിലും 20 വര്‍ഷം മുമ്പാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. സെപ്രസിലെത്തുന്ന പ്രതിഭ അവിടുത്തെ പ്രസിഡന്റ് ക്രിസ്റ്റോഫിയാസുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തും.