ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » “കോണ്‍ഗ്രസിന് മാവോകള്‍ ബിജെപിക്ക് മുസ്ലീങ്ങളെ പോലെ” (What Muslims were to BJP, Maoists are to Congress: Arundhati Roy)
Feedback Print Bookmark and Share
 
മുസ്ലീങ്ങളോട് ബിജെപിക്കുള്ള സമീപനം പോലെയാണ് കോണ്‍ഗ്രസിന് മാവോയിസ്റ്റുകളോടും എന്ന് ബുക്കര്‍ സമ്മാന ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ഇത്തരത്തില്‍ പറഞ്ഞത്.

സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്കാണ് തയ്യാ‍റാവേണ്ടത്. ‘ചുവന്ന ഇടനാഴി’ എന്ന് വിശേഷിപ്പിക്കുന്ന മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലെ ധാതു സമ്പത്താണ് സര്‍ക്കാരിനെ സൈനിക നടപടിക്ക് പ്രേരിപ്പിക്കുന്നത്. അതിനായി സര്‍ക്കാരിന് ഒരു യുദ്ധം ആവശ്യമാണ്. ബിജെപിക്ക് മുസ്ലീങ്ങളോട് ഉള്ള സമീപനം പോലെയാണ് കോണ്‍ഗ്രസിനു മാവോയിസ്റ്റുകളോട് ഉള്ളത്, അരുന്ധതി റോയി പറഞ്ഞു.

സര്‍ക്കാരും നക്സലുകളും തമ്മിലുള്ള ചര്‍ച്ച ഉപാധികളില്ലാതെയാവണം എന്ന് ഒരു ചോദ്യത്തിനു മറുപടിയായി അരുന്ധതി പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടുകയും ഭാര്യ ബലാത്സംഗത്തിന് ഇരയാവുകയും ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കപ്പെടുകയും അതിനൊപ്പം പൊലീസ് വേട്ടയാടുകയും ചെയ്യുന്ന അവസരത്തില്‍ സ്വയം രക്ഷിക്കാന്‍ അവസാന ഉപാധി എന്ന നിലയില്‍ ഒരാള്‍ ആയുധമെടുക്കുന്നത് ന്യായീകരിക്കാമെന്നാണ് തന്റെ അഭിപ്രായം.

നക്സല്‍ ആക്രമണങ്ങളെ ആരും കുറച്ച് കാണണമെന്ന് അഭിപ്രായപ്പെടുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി നക്സലുകളുടെ സാന്നിധ്യം ഉണ്ട്, ഇപ്പോള്‍ ഭീഷണിയെ കുറിച്ച് പറയുന്നത് സര്‍ക്കാരിന് വിവിധ ബഹുരാഷ്ട്ര കമ്പനികളുമായുള്ള ധാരണാപത്രങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാണെന്നും അരുന്ധതി റോയി അഭിപ്രായപ്പെട്ടു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍