മഹാരാഷ്ട്രയില്‍ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമുണ്ടായില്ല. നേതാവിനെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കുന്ന പ്രമേയം പാസാക്കിയാണ് യോഗം പിരിഞ്ഞത്.
അശോക് ചവാനും നാരായണ്‍ റാണേയുമാണ് മുഖ്യമന്ത്രിപദത്തിനുള്ള അവകാശമുന്നയിച്ചുകൊണ്ട് രംഗത്തുള്ളത്. ചവാന് സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ശക്തമായ പിന്തുണയുണ്ട് എങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ അധികവും റാണെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചവാന് കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പിന്തുണ ഉള്ളപ്പോള്‍ റാണെയെ വിലാസ് റാവു ദേശ്മുഖ് പിന്തുണയ്ക്കുന്നു. ഇരുവരും നേരത്തെ മുഖ്യമന്ത്രിമാരായിരുന്നു. ദേശ്മുഖ് മൂന്നാമതൊരു അവസരം ലഭിച്ചാല്‍ സ്വീകരിക്കാനും തയ്യാറാണ്.
പുതുതായി തെരഞ്ഞെടുത്ത 81 എംഎല്‍എമാരെ കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്, പ്രതിരോധമന്ത്രി എ കെ ആന്റണി, കെ റഹ്മാന്‍ ഖാന്‍ തുടങ്ങിയ നേതാക്കളും ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.