ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഒറീസ്സയും പേരുമാറ്റുന്നു (Orissa likes to be called Odisha,)
Feedback Print Bookmark and Share
 
ട്രിവാന്‍ഡ്രം തിരുവനന്തപുരം ആയതിനും ബാംഗ്ലൂര്‍ ബംഗലൂരു ആയതിനും പിന്നാലെ ഒറീസയും പേര് മാറ്റുന്നു. ഒഡീഷ എന്നപേരില്‍ സംസ്ഥാനത്തിന്റെ പേര് മാറുമ്പോള്‍ ഭാഷയുടെ പേര് ഒറിയ എന്നത് മാറി ഒഡിയ എന്ന് ആവും.

ഒറീസ്സയുടെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെയും ഭാഷയുടെയും പേരുകള്‍ തെറ്റായാണ് ഉച്ചരിക്കപ്പെടുന്നത് എന്ന് കാണിച്ചുകൊണ്ടാണ് ഒറീസ്സ സര്‍ക്കാര്‍ പേരുമാറ്റത്തിനുള്ള ആവശ്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയായിരുന്നു പാസാക്കിയത്.

കാണ്‍പൂര്‍, തിരുവനന്തപുരം, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, പൂനെ, കൊച്ചി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളുടെ പേരും ഇത്തരത്തില്‍ പ്രാദേശിക ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിയതാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍