ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഹ്യുമ അക്രത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല (Huma Akram still in a critical state)
Feedback Print Bookmark and Share
 
പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസിം അക്രത്തിന്റെ ഭാര്യ ഹ്യുമയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവര്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരില്‍ ചികിത്സയ്ക്ക് കൊണ്ടു പോവും വഴി ചൊവ്വാഴ്ചയാണ് ഹ്യുമയെ അടിയന്തിരമായി ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലാഹോറില്‍ നിന്ന് സിംഗപൂരിലേക്ക് പോവുകയായിരുന്ന എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. ഈ സമയം, ഹ്യുമയുടെ ആരോഗ്യ സ്ഥിതി തീരെ വഷളാവുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇപ്പോള്‍ സിസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാകിസ്ഥാനില്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്ക് വിധേയയായിരുന്ന ഹ്യുമയുടെ ആരോഗ്യനില വഷളാ‍യതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, യാത്രാമധ്യേ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് പല അവയവങ്ങളും പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ ഹ്യുമയ്ക്ക് ഒപ്പം അക്രമും പാകിസ്ഥാനില്‍ ഇവരെ പരിചരിച്ചിരുന്ന ഡോക്ടറും സിംഗപ്പൂരില്‍ നിന്നുള്ള ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍