ന്യൂഡല്‍ഹി, ചൊവ്വ, 20 ഒക്ടോബര്‍ 2009( 18:54 IST )
PRO
അയല്‍ രാജ്യമായ പാകിസ്ഥാനിലെ സ്ഥിതി വളരെ മോശമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അയല്‍ രാജ്യങ്ങളിലെ, പ്രത്യേകിച്ച് പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും സുരക്ഷാ സ്ഥിതി കണക്കിലെടുത്ത് കരുതിയിരിക്കണമെന്ന് മുതിര്‍ന്ന പ്രതിരോധ കമാന്‍ഡര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരമായി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു നേരെയുണ്ടായ ആക്രമണം ശക്തമായ മുന്നറിയിപ്പാണ്. പാകിസ്ഥാനില്‍ തുടര്‍ച്ചായായി നടക്കുന്ന ഭീകരാക്രമണങ്ങളുടേയും താലിബാന്‍ ഇന്ത്യയെ ലക്‍ഷ്യമിടുന്നു എന്ന റിപ്പോര്‍ട്ടിന്‍റേയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ പ്രതിരോധ നയം ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ബഹുമാനിക്കുന്നതാണ്. ഇടതുപക്ഷ തീവ്രവാദികളില്‍ നിന്നാണ് രാജ്യം ഭീഷണി നേരിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനാമേധാവികള്‍ക്കുള്ള വാര്‍ഷിക അഭിസംബോധനയിലാണ് മന്‍മോഹന്‍സിംഗ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. മുതിര്‍ന്ന പ്രതിരോധ കമാന്‍ഡര്‍മാരുടെ യോഗത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി, ആഭ്യന്തര മന്ത്രി പി ചിദംബരം, വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.