ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു (Three killed in Maoist attack in Jharkhand)
Feedback Print Bookmark and Share
 
ഝാര്‍ഖണ്ഡിലെ രജ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നക്സല്‍ സംഘടനയുടെ നേതാവടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. മറ്റ് ആറുപേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

ശാസ്ത്ര പീപ്പിള്‍സ് മോര്‍ച്ച (എസ്പി‌എം) നേതാവ് ഉമേഷ് മാലി ആണ് കൊല്ലപ്പെട്ട നക്സല്‍ നേതാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്ജനശക്തി പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഉമേഷ് സിംഗ് ഭോക്ത, രഞ്ജിത് രാജ്ജക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍.

രജ്പൂര്‍ മിഡില്‍ സ്കൂളിനടുത്ത് ഒരു സാംസ്കാരിക പരിപാടി വീക്ഷിക്കാനെത്തിയ ഇവര്‍ക്കുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെ തോക്കുധാരികളായ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ദിയോ ബിഹാരി ശര്‍മ അറിയിച്ചു. പരുക്കേറ്റ എല്ലാവരുടേയും സ്ഥിതി ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍