ന്യൂയോര്‍ക്ക്, തിങ്കള്‍, 19 ഒക്ടോബര്‍ 2009( 10:26 IST )
PRO
കൂടുതല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ തന്നെ പോലെ ട്വിറ്റര്‍ ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ശശിതരൂര്‍. എന്നാല്‍, തന്നെ ചുറ്റിപ്പറ്റിയുള്ള ‘കന്നുകാലി ക്ലാസ്’ പരാമര്‍ശം ഉയര്‍ത്തിയ വിവാദം അവരെ ഇത്തരം സാമൂഹിക സൈറ്റുകളില്‍ നിന്ന് അകറ്റിയേക്കുമെന്നും തരൂര്‍ സംശയിക്കുന്നു.
കൂടുതല്‍ ഇന്ത്യക്കാര്‍ ട്വീറ്റ് ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഒരു തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവിന് തന്റെ തൊഴില്‍ ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ ട്വിറ്റര്‍ സഹായകരമാണ്, തരൂര്‍ ന്യൂയോര്‍ക്കില്‍ ഒരു ഓണ്‍-ലൈന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്വന്തം ചിന്തകള്‍ പങ്കുവയ്ക്കാന്‍ ട്വിറ്റര്‍ പോലെ ‘ഇന്ററാക്റ്റീവ്’ ആയ മറ്റൊരു പ്ലാറ്റ്ഫോം ഇല്ല. എന്നാല്‍, ഇക്കണോമി ക്ലാസ് യാത്രയെ കന്നുകാലി ക്ലാസെന്ന് ഒരു ട്വീറ്റില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിവാദം തന്റെ സഹപ്രവര്‍ത്തകരെ ട്വിറ്റര്‍ പരീക്ഷിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം എന്നും തരൂര്‍ പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘ഫോളോവേഴ്സ്’ തരൂരിനാണ്. മൂന്നു ലക്ഷത്തിലധികം ആളുകളാണ് തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.