ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണും ഭാര്യയും ഇക്കുറി ദീപാവലി ആഘോഷിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് 10 ഡൌണിംഗ് സ്ട്രീറ്റില്‍ ദീപാവലി ആഘോഷം നടന്നത്.
ബ്രിട്ടണിലെ പ്രശസ്തമായ ലക്ഷ്മിനാരായണ്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്റെയും രാമന്റെയും പ്രതിമകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിച്ചിരുന്നു. പ്രതിമകള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ചാണ് ബ്രൌണും ഭാര്യ സാറ ബ്രൌണും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. മധുരപലഹാരങ്ങളും ദീപാലങ്കാരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരി, ഇന്ത്യന്‍ വംശജനായ വ്യവസായി ലോര്‍ഡ് സ്വരാജ് പോള്‍ തുടങ്ങി ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇന്ത്യന്‍ വംശജര്‍ ബ്രിട്ടന്റെ ഉന്നതിക്കു വേണ്ടി നടത്തിയ സംഭാവനകളെ ബ്രൌണ്‍ അനുമോദിക്കുകയും ചെയ്തു.
പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. തന്റെ ഒരു രചന ബ്രൌണിന് സമ്മാനമായി നല്‍കുമെന്ന് ഹുസൈന്‍ പറഞ്ഞു. ഉടനെ ഇന്ത്യയിലേക്ക് മടങ്ങാനാണ് പദ്ധതിയെന്നും ഹുസൈന്‍ വെളിപ്പെടുത്തി.