ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പാക് നടപടിയെടുത്താല്‍ സഹകരിക്കും: തരൂര്‍ ('Will walk extra mile if Pak acts against 26/11 attackers')
Feedback Print Bookmark and Share
 
PRO
മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ ഇന്തോ-പാക് ബന്ധം സാധാരണഗതിയില്‍ ആക്കാന്‍ ഇന്ത്യ കൂടുതല്‍ ശ്രമം നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ അയല്‍‌ രാജ്യവുമായി ഏറ്റുമുട്ടലോ ശത്രുതയോ ആഗ്രഹിക്കുന്നില്ല. ഭീകരതയെ വേരോടെ പിഴുതുമാറ്റാന്‍ പാകിസ്ഥാന്റെ പോരാട്ടം ശക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

ഇന്തോ‌-പാക് സമഗ്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെയും പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യ പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയില്‍ ആക്കാന്‍ കൂടുതല്‍ ദൂരം മുന്നോട്ടു പോകാന്‍ തയ്യാ‍റാണ്. എന്നാല്‍, മുംബൈയില്‍ പാകിസ്ഥാനില്‍ നിന്നുള്ളവര്‍ ആക്രമണം നടത്തിയതിനാല്‍ ഇക്കാര്യത്തിലുള്ള ആദ്യ നടപടി പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത്, തരൂര്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ജമാത്ത്-ഉദ്-ദാവ തലവന്‍ ഹഫീസ് സയീദിനെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കാത്തതില്‍ ഇന്ത്യയ്ക്ക് നിരാശയുണ്ട്. 26/11 ആക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍, അജ്മല്‍ അമിന്‍ കസബ് നല്‍കിയ വിവരം അനുസരിച്ച് സയീദാണ് മുംബൈ ആക്രമണകാരികളെ നിയന്ത്രിച്ചത് എന്നും തരൂര്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍