ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ചൈന അഗ്നി-5 ന്റെ ആക്രമണ പരിധിയില്‍ (‘Agni5 can reach Chinas northernmost city’)
Feedback Print Bookmark and Share
 
ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി-5 ദീര്‍ഘദൂര മിസൈലിന് ചൈനയുടെ വടക്കന്‍ നഗരമായ ഹര്‍ബിനില്‍ നാശം വിതയ്ക്കാന്‍ കഴിയുമെന്ന് ഒരു പ്രമുഖ ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അരുണാചല്‍പ്രദേശ് പ്രശ്നത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ട് വന്ന ലേഖനങ്ങള്‍ക്കൊപ്പമാണ് അഗ്നിയെ കുറിച്ചും പരാമര്‍ശമുണ്ടായത്.

ചൈനയുടെ ഹൈലൊജിയാംഗ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഹര്‍ബിന്‍.

ഇന്ത്യന്‍ ‘അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി (എ‌എസ്‌എല്‍) റോഡ് മാര്‍ഗ്ഗം അനായാസേന നീക്കാവുന്ന രീതിയിലാണ് അഗ്നി-5 നിര്‍മ്മിച്ചിരിക്കുന്നത്. അഗ്നി-5 ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് എത്തിച്ചാല്‍ ചൈനയുടെ വടക്കന്‍ പട്ടണമായ ഹര്‍ബിന്‍ ആക്രമണ പരിധിക്കുള്ളില്‍ വരും, പ്രമുഖ പത്രമായ ‘പീപ്പിള്‍സ് ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ 2011 തുടക്കത്തില്‍ അഗ്നി-5 പരീക്ഷണം നടത്തുമെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ ഒന്നിന് നടന്ന ചൈനാ ദിന സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ച ഡോംഗ്ഫെംഗ്-31 എ മിസൈലിനെ പോലെ അഗ്നി-5 നും 5,000 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ സാധിക്കുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമാണ് പീപ്പിള്‍സ് ഡെയ്‌ലി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍