ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഇന്ത്യ-അര്‍ജന്റീന ആണവകരാര്‍ ഒപ്പുവച്ചു (India signs nuclear pact with Argentina)
Feedback Print Bookmark and Share
 
ഇന്ത്യയും അര്‍ജന്റീനയും ഒരു ആണവ കരാര്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പത്ത് കരാറുകളില്‍ ബുധനാഴ്ച ഒപ്പുവച്ചു. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും അര്‍ജന്റീന പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാര്‍ഡൊ ഡി കിര്‍ചനറും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറുകളില്‍ ഒപ്പുവച്ചത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജ സഹകരണ കരാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (പാശ്ചാത്യം) വിവേക് കട്ജുവും അര്‍ജന്റീന വിദേശകാര്യമന്ത്രി ജോര്‍ഗെ തലാനയുമാണ് ഒപ്പുവച്ചത്.

45 അംഗ ആണവ വിതരണ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ കഴിഞ്ഞ 34 വര്‍ഷം നീണ്ട ആണവ വ്യാപാര വിലക്ക് നീക്കിയ ശേഷം ഇന്ത്യയുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്ന ഏഴാമത് രാജ്യമാണ് അര്‍ജന്റീന. യു എസ്, റഷ്യ, ഫ്രാന്‍സ്, കസാഖ്സ്ഥാന്‍, നമീബിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ഇത്തരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇരു രാഷ്ട്രങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ശാസ്ത്രീയവും സാങ്കേതികവുമായ അനുഭവസമ്പത്ത് പങ്ക് വയ്ക്കാനും കരാറില്‍ ധാരണയായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍