ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അരുണാചല്‍ അവിഭാജ്യഘടകം: കൃഷ്ണ (Arunachal integral part of India: Krishna)
Feedback Print Bookmark and Share
 
PRO
അരുണാചല്‍‌പ്രദേശ് രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപറ്റില്‍ മാറ്റമില്ലെന്നും കൃഷ്ണ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ചൈനയുടെ പ്രസ്താ‍വനയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ചൈന നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു.

ചൈനയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയെ ഒരു തരത്തിലും സഹായിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അരുണാചല്‍പ്രദേശ്‌ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വസ്തുത ചൈനയെ നേരത്തെ തന്നെ ഇന്ത്യ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലേക്ക്‌ അനാവശ്യമായി അരുണാചലിനെ വലിച്ചഴക്കേണ്ട കാര്യമില്ല. ഇത്തരം പ്രസ്താവനകള്‍ നിരാശജനകമാണെന്നും കൃഷ്ണ പറഞ്ഞു.

പ്രധാനമന്ത്രി മന്‍‌മോഹന്‍സ് സിംഗ് കഴിഞ്ഞ ആഴ്ച അവസാനം നടത്തിയ അരുണാചല്‍പ്രദേശ് യാത്രയില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ-ചൈന ബന്ധങ്ങള്‍ ആരോഗ്യപരമായ നിലയിലേക്ക് നീങ്ങുന്ന സമയത്ത് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശിലേക്ക് പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ ചൈനക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലാണ് വ്യക്തമാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍