ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » എംഎന്‍എസുമായി സഖ്യമില്ല: പവാര്‍ (No tie up with Raj Thackeray: Sharad Pawar)
Feedback Print Bookmark and Share
 
PRO
തെരഞ്ഞെടുപ്പിന് ശേഷം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി യാതൊരു സഖ്യവും ഉണ്ടാക്കില്ലെന്ന് എന്‍ സി പി അധ്യക്ഷനും കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാര്‍. കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍വരുമെന്നും പവാര്‍ പറഞ്ഞു. ബാരാമതിയില്‍ തന്റെ വോട്ടു രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎന്‍എസുമായി സഖ്യമെന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്‍ സി പിയുടെ തലവന്‍ ഞാനാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനവും എന്‍റേത് തന്നെ ആയിരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയം നിര്‍ണയിക്കുന്നതില്‍ എം എന്‍ എസ് ഒരു ഘടകമായിരിക്കുമെന്നും പവാര്‍ പറഞ്ഞു.

പവാര്‍ രാജ് താക്കറേയോട് അടുക്കുന്നുവെന്ന സൂചനകള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആ‍ശങ്കജനിപ്പിച്ചിരുന്നു. എം എന്‍ എസുമായി സഖ്യ സാധ്യത തള്ളികളയില്ലെന്ന് പവാറിന്‍റെ മരുമകനും എന്‍ സി പി നേതാവുമായ അജിത് പവാര്‍ വെള്ളിയാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയത്. എന്നാല്‍ ഇത് പവാര്‍ തന്നെ തള്ളിയതോടെ കോണ്‍ഗ്രസ് ക്യാമ്പിന് ആശ്വാസമായിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍