ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » റഹ്മാനും റസൂലും ഓസ്കര്‍ അക്കാദമിയില്‍ (Resul and Rehman joins Oscar Academy)
Feedback Print Bookmark and Share
 
PRO
ഇന്ത്യന്‍ സംഗീത വിസ്മയം എ ആര്‍ റഹ്മാനും മലയാത്തിന്‍റെ അഭിമാനം റസൂല്‍ പൂക്കുട്ടിയും ഓസ്‌കര്‍ അക്കാദമിയില്‍. ലോകത്തെ വിശ്രുത ചലച്ചിത്രകാരന്മാര്‍ക്കൊപ്പമാണ് റഹ്മാനെയും പൂക്കുട്ടിയെയും 'അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്' അംഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

ചലച്ചിത്രരംഗത്ത് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 134 പേര്‍ക്കൊപ്പമാണ് റഹ്മാനും പൂക്കുട്ടിയും അക്കാദമി അംഗങ്ങളാകുന്നത്. അക്കാദമിയില്‍ അംഗത്വമുള്ളവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയത്തില്‍ വോട്ടവകാശം ഉണ്ടായിരിക്കും. അക്കാദമിയില്‍ വയസ്സന്‍‌മാര്‍ കൂടുന്നുവെന്ന ആരോപണത്തിന് മറുപടിയായാണ് മോഷന്‍ പിക്ചേഴ്സ് യുവജനതയുടെ പ്രതിനിധികളായി '40'ല്‍താഴെ പ്രായമുള്ള ഒട്ടേറെ പ്രതിഭകളെ ഇത്തവണ അക്കാദമിയില്‍ അംഗമാക്കിയത്.

റഹ്മാനെയും പൂക്കുട്ടിയെയും കൂടാതെ 'സ്ലം ഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനി ബോ‌യ്‌ല്‍‍, ഛായാഗ്രാഹകന്‍ ആന്റണി ഡോഡ് മാന്റിന്‍, എഡിറ്റര്‍ ക്രിസ്റ്റ്യന്‍ കോള്‍സണ്‍ എന്നിവര്‍ക്കും അക്കാദമി അംഗത്വത്തിനുള്ള ക്ഷണമുണ്ട്. ഹ്യൂജാക്മാന്‍, സേത്ത്‌റോഗന്‍, ജയിംസ്ഫ്രാങ്കോ, നടി ആന്‍ ഹാത്ത്‌വെ, സംഗീതജ്ഞന്‍ പീറ്റര്‍ ഗബ്രിയേല്‍ എന്നിവരും അംഗത്വം തേടിയവരില്‍പ്പെടുന്നു. ഇതോടെ അക്കാദമിയുടെ മൊത്ത അംഗസംഖ്യ ആറായിരം കവിഞ്ഞു.

അംഗത്വം ലഭിച്ചത് അംഗീകാരമായി കരുതുന്നുവെന്ന് പൂക്കുട്ടി പറഞ്ഞു. അക്കാദമിയില്‍ അംഗത്വം ലഭിക്കുന്നതിന് രണ്ട് ഗവര്‍ണര്‍മാരുടെ ശുപാര്‍ശ വേണം. ഇതിനുവേണ്ട കാര്യങ്ങള്‍ കഴിഞ്ഞ തവണത്തെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും പൂക്കുട്ടി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍