ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പൃഥ്വി-2 മിസൈല്‍ പരീക്ഷണം വിജയം (Prithvi-2 missile test fired successfully)
Feedback Print Bookmark and Share
 
ആണവ ശേഷിയുള്ള ഹ്രസ്വദൂര മിസൈല്‍, പൃഥ്വി-2, ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്ന് തിങ്കളാഴ്ചയാണ് പരീക്ഷണം നടന്നത്.

സൈന്യത്തിനു വേണ്ടിയാണ് മിസൈല്‍ പരീക്ഷണം നടന്നത്. സൈന്യത്തിന്റെ പ്രത്യേക വിഭാഗമായിരിക്കും മിസൈല്‍ ഏറ്റെടുക്കുകയെന്ന് ഡി‌ആര്‍‌ഡിഒ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ദ്രവ ഇന്ധനമുപയോഗിക്കുന്ന മിസൈലിന് ഒമ്പത് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമാണ് ഉള്ളത്. പരമ്പതാഗത ആയുധങ്ങളോ ആണവായുധങ്ങളോ വഹിക്കാനുള്ള ശേഷിയും ഈ മിസൈലിനുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-ഭൂതല മിസൈലാണ് പൃഥ്വി-2. മിസൈലിന് 350 കിലോ മീറ്ററാണ് ആക്രമണ പരിധി. ഏപ്രില്‍ 15 ന് ആയിരുന്നു പൃഥ്വി മിസൈല്‍ അവസാനമായി പരീക്ഷിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍