ബൊക്കാറൊ, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 09:38 IST )
ഇടതുപക്ഷ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനു പിന്നാലെ ഝാര്‍ഖണ്ഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തിങ്കളാഴ്ച രാവിലെ മാവോ വിമതര്‍ ബൊക്കാറൊ ജില്ലയില്‍ റയില്‍ പാളങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ത്തു.
ജരംഗ്ദി, ബൊക്കാറോ തെര്‍മല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കുകളും വിമതര്‍ അഗ്നിക്കിരയാക്കി. നക്സല്‍ ഭീഷണി നേരിടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിഷേധിച്ച് വിമതര്‍ നടത്തുന്ന ബന്ദിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലും ബീഹാറിലും സുരക്ഷാ സൈനികര്‍ ജാഗ്രത പുലര്‍ത്തുന്നതിനിടയിലാണ് ആക്രമണം നടന്നിരിക്കുന്നത്.
പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലെ കോട്‌വാളിയില്‍ ഞായറാഴ്ച രാത്രി മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്നവര്‍ ഒരു ട്രക്ക് അഗ്നിക്കിരയാക്കിയിരുന്നു. ലാല്‍ഗഡിലും അടുത്ത പ്രദേശങ്ങളിലും സിആര്‍പിഎഫിന്റെയും സംസ്ഥാനപൊലീസിന്റെയും സംയുക്ത വിഭാഗങ്ങള്‍ നിലയുറപ്പിച്ചിരിക്കെയാണ് വിമതര്‍ ആക്രമണം നടത്തിയത്.