ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » എച്ച്1 എന്‍1: ഇന്ത്യ വാക്സിന്‍ പരീക്ഷിച്ചു തുടങ്ങി (Animal trials for H1N1 vaccine begin in India)
Feedback Print Bookmark and Share
 
എച്ച്1 എന്‍1 വൈറസിനെതിരെയുള്ള വാക്സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി നാഷണല്‍ സെറം ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍, രാജീവ് എം ധെരെ അറിയിച്ചു. മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷമാണ് മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കുക.

മൃഗങ്ങളില്‍ 40 മുതല്‍ 50 ദിവസം വരെയാണ് വാക്സിന്‍ പരീക്ഷണം നടത്തുക. 500 ഡോസ് എങ്കിലും മൃഗങ്ങളില്‍ പരീക്ഷിക്കും. പരീക്ഷണ റിപ്പോര്‍ട്ട് ഡ്രഗ് കണ്ട്രോളര്‍ ജനറലിന് സമര്‍പ്പിക്കും. ഡ്രഗ് കണ്ട്രോളര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും മനുഷ്യരില്‍ പരീക്ഷണം നടത്തുക.

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ മൃഗങ്ങളിലെ പരീക്ഷണം പൂര്‍ത്തിയാക്കാമെന്നാണ് സെറം ഇന്‍സ്റ്റിറ്റൂട്ട് കരുതുന്നത്. അതിനു ശേഷം മനുഷ്യരില്‍ പരീക്ഷണം നടത്തും. ഫെബ്രുവരിയോടെ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.

പരീക്ഷണ ഫലങ്ങള്‍ അനുകൂലമാണെങ്കില്‍ മാര്‍ച്ച് മുതല്‍ വാക്സിന്‍ ലഭ്യമാവും. വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ പ്രതിബന്ധമൊന്നുമില്ല എന്നും ധെരെ അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ 374 പന്നിപ്പനി മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 11,656 ആളുകള്‍ക്ക് വൈറസ്ബാധയുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആഗോളതലത്തില്‍ വൈറസ്ബാധ മൂലം 3,917 ആളുകളാണ് മരിച്ചതെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകളില്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍