ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » എംബസിയിലെ എല്ലാവരും സുരക്ഷിതര്‍: നിരുപമ റാവു (All employees are in safe in Indian embasy: India)
 
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ എംബസിയിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു. ആക്രമണത്തെ വിദേശകാര്യ സെക്രട്ടറി അപലപിച്ചു. ഇന്ത്യന്‍ എംബസി തന്നെയായിരുന്നു അക്രമികളുടെ ലക്‍ഷ്യമെന്ന് അവര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ചാവേര്‍ കാര്‍ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയോടെയായിരുന്നു സ്ഫോടനം.

നിരവധി ഓഫീസുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമുള്ള അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം നടന്നത്. നേരത്തെ 2008 ജൂലൈയിലും കാബൂളിലെ ഇന്ത്യന്‍ എംബസി ലക്‍ഷ്യമാക്കി സ്ഫോടനം നടന്നിരുന്നു.

യുഎന്നിന്‍റെ രണ്ട് വാഹങ്ങളടക്കം നിരവധി വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഓഗസ്റ്റിന് ശേഷം കാബൂളിലെ നാലാമത്തെ സ്ഫോടനമാണ് ഇന്നത്തേത്. അഫ്ഗാനില്‍ യുഎസ് സേനയുടെ കടന്നുകയറ്റത്തിന്‍റെ എട്ടാം വാര്‍ഷികം താലിബാന്‍ ആചരിക്കുന്നതിനിടെയാണ് സ്ഫോടനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍