ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ലങ്കന്‍ തമിഴര്‍ക്ക് പൌരത്വം വേണ്ട: ജയലളിത (Indian citizenship for Tamil refugees? Jayalalitha says 'no')
 
PRO
തമിഴ്നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്ന ആവശ്യത്തിനെതിരെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. മുഖ്യമന്ത്രി കരുണാനിധിയുടെ ഈ ആവശ്യം അനവസരത്തിലുള്ള മുതലക്കണ്ണീരൊഴുക്കലാണെന്ന് ജയലളിത പറഞ്ഞു.

ശ്രീലങ്കയിലെ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കുകയാണെങ്കില്‍ ടിബറ്റിലെയും മ്യാന്‍‌മറിലെയും ബംഗ്ലാദേശിലെയുമൊക്കെ അഭയാര്‍ത്ഥികള്‍ ഇതേ ആവശ്യം ഉന്നയിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിലപാടെന്തായിരിക്കും എന്ന് ജയലളിത ആശ്ചര്യം പ്രകടിപ്പിച്ചു.

ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്ന ആവശ്യം ഒരിക്കലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്ന വസ്തുത കരുണാനിധിക്ക് വ്യക്തമായി അറിയാമെന്നും ജയലളിത കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്ത് അഭയാര്‍ത്ഥികളാക്കപ്പെടുന്നവരെ അവരുടെ മണ്ണില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ജയലളിത പറഞ്ഞു.

തമിഴ്നാട്ടില്‍ കഴിയുന്ന ഒരു ലക്ഷത്തിലധികം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കണമെന്നും പുനരധിവസിപ്പിക്കണം എന്നും ആവശ്യപ്പെടുന്ന ഒരു പ്രമേയം ഡി‌എംകെ സെപ്റ്റംബര്‍ 26ന് പാസാക്കിയിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ഡി എം കെ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍