ചെന്നൈ, തിങ്കള്‍, 21 സെപ്റ്റംബര്‍ 2009( 13:09 IST )
നിര്‍ദ്ദിഷ്ട വിവിധോദ്ദേശ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 2010-‘11 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം.
ആദ്യഘട്ടത്തില്‍, ഈ വര്‍ഷം 1.2 കോടി ജനങ്ങള്‍ക്ക് കാര്‍ഡ് ലഭ്യമാക്കും. 3,331 തീരദേശ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും താമസക്കാര്‍ക്ക് ആയിരിക്കും ആദ്യം കാര്‍ഡ് വിതരണം ചെയ്യുക.
2010-‘11 ഓടെ രാജ്യത്തെ 110 കോടി ജനങ്ങള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ സാധിക്കുമെന്നും ചിദംബരം വ്യക്തമാക്കി.
‘യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ’യാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ദേശസുരക്ഷ മുന്‍നിര്‍ത്തി വിതരണം ചെയ്യുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകളാവും ഇനി മുതല്‍ ടെലഫോണ്‍ കണക്ഷന്‍, ബാങ്ക് അക്കൌണ്ടുകള്‍ എന്നിവയ്ക്കുള്ള തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുക.