ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സ്വത്ത് സമ്പാദനം: ജസ്റ്റിസ് ദിനകരനെതിരെ ആരോപണം (Judges’ assets: Justice Dinakaran under scanner)
 
കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപണം. മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷണാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ജസ്റ്റിസ് ദിനകരന്റെ നിയമനം പുനഃപരിശോധിക്കണം എന്ന് ശാന്തിഭൂഷണ്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ദിനകരന്‍ 700 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്നും നിരവധി അഴിമതിയാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെയുണ്ട് എന്നുമാണ് ശാന്തിഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നത്.

ദിനകരന്റെ നിയമനത്തിന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അനുമതി നല്‍കിയത് അത്ഭുതമുണ്ടാക്കുന്നു എന്നും ദളിതനായതു മൂലം മാത്രമാണ് നിയമനം നടന്നതെന്നും ശാന്തിഭൂഷണ്‍ ആരോപിക്കുന്നു. ദിനകരന്റെ നിയമനത്തെ കുറിച്ച് ജസ്റ്റിസ് കാട്ജു, ജസ്റ്റിസ് ഗാംഗുലി എന്നിവരുമായി ആലോചിച്ചിട്ടില്ല എന്നും ശാന്തിഭൂഷണ്‍ ചൂണ്ടിക്കാണിക്കുന്നു.

ദിനകരനെതിരെ മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ തനിക്ക് കത്തെഴുതിയിട്ടുണ്ട് എന്ന് ശാന്തിഭൂഷണ്‍ കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന പി ഡി ദിനകരനെ ഓഗസ്റ്റിലാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍