ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം (Chinese soldiers violate Ladakh border)
 
ചൈന ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ ചൈനയുടെ സൈന്യവും അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി. ലഡാക്ക് പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 1.5 കിലോമീറ്ററോളം ഉള്ളില്‍ കടന്ന വിദേശ സൈനികര്‍ പാറകളിലും മറ്റും ചുവന്ന ചായം തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള മൌണ്ട് ഗയയ്ക്ക് 1.5 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ചൈനയുടെ സൈനികര്‍ കടന്നു കയറിയത്. ഇവിടെയുള്ള പാറകളിലും മറ്റും ചുവന്ന ചായം സ്പ്രേ ചെയ്യുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജൂലൈ 31 ന് ആണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുലുംഗ് ചുരത്തില്‍ പട്രോളിംഗ് നടത്തുന്ന സംഘം പാറകളില്‍ ചുവന്ന ചായം തേച്ചിരിക്കുന്നത് കണ്ടെത്തിയത്. പാറകളില്‍ “ചൈന” എന്ന് എഴുതിയിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ചൈനയുടെ സൈന്യം ഈ പ്രദേശത്ത് അതിര്‍ത്തി ലംഘനം നടത്തുന്നത്.

ജമ്മു കശ്മീരിലെ ലഡാക്ക്, ഹിമാചലിലെ സ്പിതി, ടിബറ്റ് എന്നീ മൂന്ന് പ്രദേശങ്ങള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൌണ്ട് ഗയ.

ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. ചൈനീസ് ഹെലികോപ്ടറുകള്‍ ചുമാറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് ജൂണിലായിരുന്നു. ഇത് കോപ്ടറിന്റെ സഞ്ചാര നിയന്ത്രണ സംവിധാനത്തില്‍ തകരാര്‍ പറ്റിയതുകൊണ്ടായിരിക്കാം എന്ന് ഇന്ത്യന്‍ സൈന്യം സംശയം പ്രകടിപ്പിച്ചിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍