ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സ്ഥിതി ഗുരുതരമാക്കിയത് അധികൃതരുടെ വീഴ്ച? (Andhra CM Missing: authorities failed to pass the information on right time?)
 
PRO
ആന്ധ്ര മുഖ്യമന്ത്രി വൈ‌എസ് രാ‍ജശേഖര റെഡ്ഡി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടിട്ടും പുറം ലോകത്തെ അറിയിക്കാന്‍ വൈകിയ അധികൃതരുടെ നടപടി പ്രതിഷേധമുയര്‍ത്തുന്നു. അധികൃതരുടെ ഗുരുതരമായ വീഴ്ച രക്ഷാപ്രവര്‍ത്തനത്തെയും തെരച്ചിലിനെയും സാരമായി ബാധിച്ചു.

9.15 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ രാജശേഖര റെഡ്ഡിയുടെ ഹെലികോപ്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉച്ചയോടുകൂടിയാണ് പുറം ലോകം അറിയുന്നത്. ഇതിന് ശേഷം മുഖ്യമന്ത്രി സുരക്ഷിതനെന്ന് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ പുറത്തുവിട്ടു.

ചെന്നൈ ഫ്ലൈയിംഗ് ഇന്‍ഫര്‍മേഷന്‍ റീജിയനുമായി രാവിലെ 9.02 ന് ബന്ധപ്പെട്ട റെഡ്ഡിയുടെ കോപ്ടറിലെ പൈലറ്റ് ഉടന്‍ തന്നെ ഹൈദരാബാദ് എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ടിരുന്നു. ചെന്നൈ എഫ്‌ഐ‌ആറിലേക്ക് ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് കണ്ട്രോള്‍ റൂമില്‍ നിന്നും വിമാനത്തിന്‍റെ നിയന്ത്രണം ചെന്നൈയിലേക്ക് വിട്ടു. ഒരു എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് ഫ്ലൈയിംഗ് ഇന്‍‌ഫര്‍മേഷന്‍ റീജിയണിലേക്ക് വിമാനത്തിന്‍റെ നിയന്ത്രണം കൈമാറിയ ശേഷം അരമണിക്കൂറിനുള്ളില്‍ മറുപടി സന്ദേശങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അടിയന്തരമായി ജാ‍ഗ്രതാനിര്‍ദ്ദേശം നല്‍കണമെന്നാണ് നിയമം. അണ്‍സേര്‍ട്ടനിറ്റി ഫേസ്, അലെര്‍ട്ട് ഫേസ്, ഡിസ്ട്രസ് ഫേസ് എന്നിങ്ങനെ അരമണിക്കൂര്‍ ഇടവിട്ട് മൂന്ന് ഘട്ടങ്ങളായിട്ടാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കേണ്ടത്.

എന്നാല്‍ 10:40 ഓടെയാണ് ചെന്നൈയില്‍ നിന്നും ആദ്യ ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയത്. തിരുപ്പതി, വിശാഖപട്ടണം, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുകളില്‍ ഇതിന് ശേഷമാണ് റെഡ്ഡിയുടെ ഹെലികോപ്ടര്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത കൈമാറുന്നത്. എന്നാല്‍ കോപ്ടറില്‍ നിന്ന് യാതൊരു സിഗ്നലുകളും എവിടെയും ലഭിച്ചിരുന്നില്ല.

ഉച്ചയ്ക്ക് ശേഷമാണ് വായുസേനയുടെ വിമാനങ്ങള്‍ തെരച്ചിലാരംഭിച്ചത്. മഴയും ഇരുള്‍ മൂടിയ കാലാവസ്ഥയും മൂലം ഈ തെരച്ചിലിന് വേണ്ടത്ര ഫലവും ഉണ്ടായില്ല.

ഹൈ ഫ്രീക്വന്‍സി റേഡിയോ ഉപയോഗിച്ചാണ് ഹെലികോപ്ടറില്‍ ആശയവിനിമയം നടത്തുക. റെഡ്ഡി സഞ്ചരിച്ച ഹെലികോപ്ടര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് രണ്ട് ഹൈ ഫ്രീക്വന്‍സി റേഡിയോകള്‍ ഉപയോഗിച്ച് ആശയവിനിമയം പുനസ്ഥാപിക്കാന്‍ ചെന്നൈ എഫ്‌ഐ‌ആര്‍ അധികൃതര്‍ ശ്രമം നടത്തി. എന്നാല്‍ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൈലറ്റുമാര്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വെരി ഹൈ ഫ്രീക്വന്‍സിയിലും കോപ്ടറുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തി. ഇതും പരാജയപ്പെട്ടതിന് ശേഷമാണ് ജാഗ്രതാനിര്‍ദ്ദേശം കൈമാറിയതെന്നാണ് അധികൃതരുടെ വിശദീകരണം.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍