ന്യൂഡല്‍ഹി, തിങ്കള്‍, 31 ഓഗസ്റ്റ് 2009( 14:43 IST )
ചൈനയുടെ സൈനിക ഹെലികോപ്ടര്‍ ഇന്ത്യയുടെ വ്യോമാര്‍ത്തി ലംഘിച്ചതായി കരസേനാധിപന്‍ ജനറല്‍ ദീപക് കപൂര്‍ തിങ്കളാഴ്ച സമ്മതിച്ചു. ഇക്കാര്യം ചൈനയുമായി ചര്‍ച്ച ചെയ്തു എന്നും ദീപക് കപൂര്‍ പറഞ്ഞു.
ലേയിലെ നിയന്ത്രണ രേഖ ലംഘിച്ചാണ് ചൈനീസ് കോപ്ടര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയത്. വ്യോമാതിര്‍ത്തി ലംഘനത്തിനു ശേഷം ചൈനയുമായി നടന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.
വിമാനത്തിന്റെ സഞ്ചാര നിയന്ത്രണ സംവിധാനത്തില്‍ ഉണ്ടായ പിഴവാണ് സംഭവത്തിന് കാരണമായത് എന്ന് ഇന്ത്യ കരുതുന്നതായും ദീപക് കപൂര്‍ വ്യക്തമാക്കി. എന്നാല്‍, ചെനീസ് വിമാനം രണ്ട് തവണ അതിര്‍ത്തി ലംഘിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ജൂണ്‍ 21 ന് ആണ് ചെനീസ് കോപ്ടര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. ലേയുടെ വടക്ക് കിഴക്ക് ഭാഗത്തുള്ള ചുമാറിലേക്ക് വിമാനത്തില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഇട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.