ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഇന്ത്യന്‍ ജോലിക്കാരുള്ള കപ്പല്‍ ആക്രമിച്ചു (Ship with Indian crew attacked in the Gulf)
 
ആറ് ഇന്ത്യന്‍ ജോലിക്കാരുണ്ടായിരുന്ന ഒരു കപ്പല്‍ പേര്‍ഷ്യന്‍ കടലിടുക്കില്‍ വച്ച് കൊള്ളക്കാര്‍ ആക്രമിച്ചു. അടുത്തകാലത്ത്, ആദ്യമായാണ് പേര്‍ഷ്യന്‍ കടലിടുക്കില്‍ വച്ച് ഇത്തരമൊരു കടല്‍ക്കൊള്ള റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറബ് എമിറേറ്റ്സില്‍ നിന്ന് ബഹ്‌റിനിലേക്ക് മത്സ്യവുമായി പോവുന്ന കപ്പലാണ് കൊള്ളയടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ ജോലിക്കാരുണ്ടായിരുന്ന കപ്പലിനെ മറ്റൊരു കപ്പലില്‍ പിന്തുടര്‍ന്ന് വന്ന തോക്കുധാരികള്‍ കൊള്ളയടിച്ചത്.

നാല് പേരാണ് കപ്പല്‍ കൊള്ളയടിച്ചത്. കപ്പലിലെ മത്സ്യവും ജോലിക്കാരുടെ മൊബൈലുകളും കൊള്ളക്കാര്‍ തട്ടിയെടുത്തു. അക്രമികള്‍ ഇറാന്‍ വംശജരാണെന്നാണ് സംശയിക്കുന്നത് എന്ന് ഇന്ത്യന്‍ കപ്പല്‍ ജോലിക്കാര്‍ പറഞ്ഞു. ഇന്ത്യന്‍ ജോലിക്കാര്‍ സുരക്ഷിതരായി ബഹ്‌റൈന്‍ തുറമുഖത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ലോകത്ത് കടല്‍ക്കൊള്ള വര്‍ദ്ധിച്ചു വരികയാണെന്ന് ‘ഇന്റര്‍നാഷണല്‍ മാരിടൈം ബ്യൂറോ’ വ്യക്തമാക്കുന്നു. 2009 ലെ ആദ്യ ആറ് മാസം 240 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വെറും 114 കേസുകള്‍ മാത്രമായിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍