ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പൂനെയില്‍ 2 പന്നിപ്പനി മരണം കൂടി (H1 N1: Two more died in Pune)
 
പൂനെയില്‍ ഞായറാഴ്ച രണ്ട് പേര്‍ കൂടി എ (എച്ച്1 എന്‍1) വൈറസ്ബാധ മൂലം മരിച്ചു. ഇതോടെ നഗരത്തില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു.

42കാരനായ വിലാസ് പദാലെ, 26കാരനായ അനില്‍ നികം എന്നിവരാണ് ഞായറാഴ്ച രാത്രി മരിച്ചതെന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കുന്നു. ഇവര്‍ രണ്ടുപേരും സ്വകാര്യ ആശുപത്രികളിലായിരുന്നു ചികിത്സ തേടിയിരുന്നത്.

രാജ്യത്തെ ആദ്യ പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തതും രാജ്യത്ത് ഏറ്റവും കൂടുതല്‍ പന്നിപ്പനി മരണം സംഭവിച്ചതും പൂനെയിലാണ്. കഴിഞ്ഞ ദിവസം രോഗബാധയുള്ള 60 പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറയുന്നു.

ചികിത്സയിലിരിക്കുന്ന 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍