രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് വസുന്ധര രാജെ സിന്ധ്യ മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡുവുമായി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച വസുന്ധര തന്‍റെ ആവശ്യങ്ങള്‍ ഇന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നേതൃസ്ഥാനം രാജിവയ്ക്കണമെന്നു ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് വസുന്ധരയോട് ആവശ്യപ്പെട്ടത്. ആവശ്യം അവഗണിച്ചതിനെ തുടര്‍ന്ന് വസുന്ധരയെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം വെങ്കയ്യയെ ചുമതലപ്പെടുത്തുകയായിരുന്നു.
അനുയായികളോടൊപ്പം ഇന്നലെയാണ് വസുന്ധര ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയത്. 78 ബിജെപി എംഎല്‍എ മാരില്‍ 70 പേരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് രാജെയുടെ അവകാശവാദം. താന്‍ പറയുന്ന ആളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ സ്ഥാനമൊഴിയാമെന്ന നിലപാടിലാണ് വസുന്ധര.
സ്ഥാനമൊഴിയാന്‍ വസുന്ധരയ്ക്ക് നല്‍കിയ സമയപരിധി നേരത്തെ അവസാനിച്ചിരുന്നു. ഇന്ന് വസുന്ധര രാജി പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ. എല്‍കെ അദ്വാനിയുമായും ആര്‍എസ്‌എസ് നേതൃത്വവുമായും വസുന്ധര ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.