ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ബിജെപിയിലെ ഉള്‍പ്പോര് നല്ലതല്ല: സിംഗ് (Infighting in BJP is not good: Singh)
 
PTI
ബിജെപിയിലെ സംഭവവികാസങ്ങള്‍ നല്ലതല്ല എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. കാണ്ഡഹാര്‍, പൊഖ്‌റാന്‍-2 വിവാദങ്ങള്‍ അനാവശ്യമാണെന്നും സിംഗ് ശനിയാഴ്ച പറഞ്ഞു.

ബിജെപിയിലെ ഉള്‍പ്പോര് നല്ലതല്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥിരത അത്യാവശ്യമാണ്. പാര്‍ട്ടികളില്‍ അസ്ഥിരത ഉണ്ടായാല്‍ അത് രാജ്യത്തെയും ബാധിക്കും, ബിജെപിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സിംഗ് പറഞ്ഞു.

ബിജെപിയില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘എല്ലാ പാര്‍ട്ടികളിലും സ്ഥിരത അത്യാവശ്യമാണ്” എന്നായിരുന്നു സിംഗിന്റെ മറുപടി.

കാണ്ഡഹാര്‍ സംഭവത്തെ തുടര്‍ന്ന് നടന്ന കാബിനറ്റിന്റെ സുരക്ഷാ സമിതിയോഗത്തില്‍ അദ്വാനി പങ്കെടുത്തു എന്ന ബിജെപി നേതാക്കളുടെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യോഗത്തില്‍ താനില്ലായിരുന്നു എന്നും അതിനാല്‍ അതെ കുറിച്ച് അറിയില്ല എന്നും സിംഗ് മറുപടി പറഞ്ഞു. യശ്വന്ത് സിന്‍‌ഹയും ജസ്വന്ത് സിംഗും യോഗത്തില്‍ പങ്കെടുത്തു എന്നും മന്മോഹന്‍ സിംഗ് പറഞ്ഞു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍