ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » സ്വത്ത് വെളിപ്പെടുത്താന്‍ സ്വാതന്ത്ര്യം: ചീഫ് ജസ്റ്റിസ് (Judges free to declare assets: CJI)
 
PRO
PRO
സ്വത്ത് വെളിപ്പെടുത്തുന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ വിമര്‍ശനമുയര്‍ത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി ശൈലേന്ദ്ര കുമാര്‍ പ്രശസ്തിക്കു വേണ്ടിയുള്ള ശ്രമമാണ് നടത്തിയതെന്നും ചീഫ് ജസ്റ്റിസ് ഞായറാഴ്ച പറഞ്ഞു.

ജഡ്ജിമാരുടെ തലവന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ക്ക് വേണ്ടി സംസാരിക്കാനുള്ള അവകാശമുണ്ട്. ഇത് വിദേശരാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയിലും തുടര്‍ന്ന് വരുന്ന കാര്യമാണ്.

ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തലിനെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. നീതിന്യായ വ്യവസ്ഥിതിയില്‍ എന്തു നടക്കുന്നു എന്ന് പൊതുജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ജഡ്ജിക്ക് സ്വത്ത് വിവരം പ്രഖ്യാപിക്കണം എന്നുണ്ടെങ്കില്‍ ആര്‍ക്കും തടയാനാവില്ല. നിയമം വന്നുകഴിഞ്ഞാല്‍ എല്ലാവരും സ്വത്ത് വിവരം പ്രഖ്യാപിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി ജഡ്ജി ശൈലേന്ദ്ര കുമാര്‍ പ്രശസ്തിയാണ് ആഗ്രഹിച്ചത്. പ്രശസ്തി ആഗ്രഹിക്കുന്നത് ജഡ്ജിമാര്‍ക്ക് അനുയോജ്യമല്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജഡ്ജിമാര്‍ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്ന ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശൈലേന്ദ്ര കുമാര്‍ ഒരു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. പൊതുജനങ്ങളുടെ ഇടയില്‍ ജഡ്ജിമാരെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കാന്‍ മാത്രമേ ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവന ഉപകരിക്കുകയുള്ളൂ എന്നും സാങ്കേതികമായി പറഞ്ഞാല്‍ മറ്റ് ജഡ്ജിമാര്‍ ആവശ്യപ്പെടാത്തിടത്തോളം അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ചീഫ് ജസ്റ്റിസിന് അവകാശമില്ല എന്നും കര്‍ണാടക ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍