ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » “ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനു ഭീഷണിയില്ല” (No Specific threat for World Badminton Championship)
 
ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഭീകര ഭീഷണി ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ആന്ധ്രപ്രദേശ് പൊലീസ് ശനിയാഴ്ച നിഷേധിച്ചു.

നഗരത്തിലെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഭീകരാക്രമണം ഉണ്ടാവും എന്ന മുന്നറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് പൊലീസ് വക്താവ്, എഡിജിപി എ കെ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സ്റ്റേഡിയത്തിലും ബാഡ്മിന്റണ്‍ അക്കാഡമിയിലും ഐ ബി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. ബാഡ്മിന്റണ്‍ അക്കാഡമി ഐ ബി ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തെ കുറിച്ച് സ്ഥിരീകരണം നടത്തി എങ്കിലും ഐ ബിയും മത്സരം നടക്കുന്ന സ്ഥലം അധികാര പരിധിയിലുള്ള സൈബര്‍ബാന്‍ഡ് പൊലീസും ഇക്കാര്യത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ വിസമ്മതിച്ചു.

ഓഗസ്റ്റ് 10 മുതല്‍ 16 വരെ നടക്കാനിരിക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ലഷ്കര്‍ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ ലഷ്കര്‍-ഇ-തൊയ്ബ ലക്‍ഷ്യമിടുന്നു എന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് വിദേശ താരങ്ങള്‍ പങ്കെടുക്കുന്ന ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍