പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പാര്‍ട്ടിക്കും സര്‍ക്കാരിനും ഭിന്നതയില്ലെന്ന് സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാര്‍ട്ടിക്കും സര്‍ക്കാരിനും ഭിന്നതയില്ലെന്ന് സിംഗ്
ഈജിപ്തില്‍ ഒപ്പ് വച്ച ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ച് സര്‍ക്കാരിനും കോണ്‍ഗ്രസിനും അഭിപ്രായ ഭിന്നതയില്ല എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ശനിയാഴ്ച വ്യക്തമാക്കി.

സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുടെ മറുപടി അനുയോജ്യമായ സമയത്ത് നല്‍കും എന്നും സിംഗ് പറഞ്ഞു. കോണ്‍ഗ്രസും സര്‍ക്കാരും തമ്മില്‍ സംയുക്ത പ്രസ്താവനയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടിയാണ് എന്നും മന്‍‌മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 29ന് സിംഗ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്ന അവസരത്തില്‍ സംയുക്ത പ്രസ്താവനയെ കുറിച്ച് വിശദീകരണം നല്‍കുമെന്ന സൂചനയുണ്ട്.

സംയുക്ത പ്രസ്താവനയെ തുടര്‍ന്ന് ഉണ്ടായ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് മന്മോഹന്‍ സിംഗിന് പാക് നയതന്ത്ര വിഷയത്തില്‍ പിന്തുണ നല്‍കാനും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ ചെറുക്കാനും വെള്ളിയാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും സംയുക്ത പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംയുക്ത പ്രസ്താവനയില്‍, ഇന്തോ-പാക് ഉഭയകക്ഷി ചര്‍ച്ചയും ഭീകരതയും തമ്മില്‍ ബന്ധിപ്പിക്കില്ല എന്നു പറഞ്ഞതും ബലൂചിസ്ഥാന്‍ വിഷയം ഉള്‍പ്പെടുത്തിയതുമാണ് പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനത്തിനു പാത്രമായത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബലൂചിസ്ഥാനില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല: ചിദംബരം
പാക് വിഷയത്തില്‍ സിംഗിന് പാര്‍ട്ടി പിന്തുണ
മഴദൈവ പ്രീതിക്ക് യുവതികള്‍ നഗ്നരായി !
റയില്‍‌വെയുടെ “ഇസ്സത്” ഓഗസ്റ്റ് മുതല്‍
കശ്മീരില്‍ കലാപമുണ്ടാക്കുന്നത് ഐ‌എസ്‌ഐ: യു എസ്
പാകിസ്ഥാനുമായി സമഗ്ര ചര്‍ച്ചയില്ല: ഇന്ത്യ