പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പടക്കശാലയില്‍ സ്ഫോടനം: 7 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പടക്കശാലയില്‍ സ്ഫോടനം: 7 മരണം
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ നമസ്‌കാരിച്ചാന്‍പട്ടിയിലാണ് സ്ഫോടനമുണ്ടായത്. 33 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 23 പേരുടെ നില ഗുരുതരമാണ്.

പടക്കശാലയില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പടക്കനിര്‍മ്മാണ ശാലയുടെ നാല്‍‌പതോളം ഷെഡുകളിലേക്ക് തീ പടരുകയായിരുന്നു. ഇരുന്നൂറോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശിവകാശിക്ക് അടുത്ത സ്ഥലമാണ് നമസ്‌കാരിച്ചാന്‍പട്ടി.

അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി. ജില്ലാ കലക്ടര്‍ സിജി തോമസ് വൈദ്യന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരും അറുപതു ശതമാനത്തോളം പൊള്ളലേറ്റവരാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധുര ജില്ലയിലെ വടക്കംപട്ടിയില്‍ ഈ മാസം ഏഴിന് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹിലാരി-അദ്വാനി കൂടിക്കാഴ്ചയില്‍ പാക് മുഖ്യവിഷയം
ബിഎംഡബ്ലിയു: നന്ദയുടെ ശിക്ഷയില്‍ ഇളവ്
26/11: കസബ് കുറ്റസമ്മതം നടത്തി
സ്വവര്‍ഗം: ഹൈക്കോടതി വിധി റദ്ദാക്കിയില്ല
സൂര്യഗ്രഹണം: ലോകം ബീഹാറിലേക്ക് !
ഇന്തോ‌-പാക് ചര്‍ച്ച വേണമെന്ന് ഹിലാരി