ബിഎംഡബ്ലിയു കേസില്‍ സഞ്ജീവ് നന്ദയുടെ ശിക്ഷാ കാലാവധി അഞ്ച് വര്‍ഷത്തെ കഠിന തടവില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് വിധി പ്രസ്താവിച്ചത്.
അലക്‍ഷ്യമായി ബിഎംഡബ്ലിയു കാര്‍ ഓടിച്ച് ആറ് പേരുടെ മരണത്തിന് ഇടയാക്കിയതാണ് കേസിന് ആധാരമായ സംഭവം. പട്യാല കോടതിയാണ് നന്ദയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചിരുന്നത്. മുന്‍ നാവിക തലവന്‍ എസ് എം നന്ദയുടെ പൌത്രനും ആയുധ വ്യാപാരിയായ സുരേഷ് നന്ദയുടെ പുത്രനുമാണ് ബ്രിട്ടീഷ് പൌരത്വമുള്ള സഞ്ജീവ് നന്ദ.
തെറ്റായ സാക്ഷി മൊഴി നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനില്‍ കുല്‍ക്കര്‍ണിക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് കൈലാസ് ഗംഭീര്‍ ആവശ്യപ്പെട്ടു. അപകടം നടന്ന ദിവസം തലസ്ഥാനത്ത് ഇല്ലായിരുന്നിട്ടും കുല്‍ക്കര്‍ണി കള്ള സാക്ഷി പറഞ്ഞു എന്ന് നന്ദ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
നന്ദയ്ക്ക് പുറമെ, തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് രാജീവ് ഗുപ്ത, ഭോല നാഥ് എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിരുന്നു. രാജീവ് ഗുപ്തയ്ക്ക് ഒരു വര്‍ഷവും ഭോല നാഥിന് ആറ് മാസവും ജയില്‍ ശിക്ഷ നല്‍കാനായിരുന്നു വിധി.
1999 ജനുവരി 10ന് വെളുപ്പിന് മണിക് കപൂര്‍, സിദ്ധാര്‍ത്ഥ ഗുപ്ത എന്നീ സുഹൃത്തുക്കള്‍ക്ക് ഒപ്പം തന്റെ ബിഎംഡബ്ലിയു കാറില്‍ സഞ്ചരിക്കുകയായിരുന്ന നന്ദ ദക്ഷിണ ഡല്‍ഹിയിലെ ലോധി കോളനിയില്‍ വച്ചാണ് ആറ് പേരെ ഇടിച്ചു വീഴ്ത്തിയത്. |