പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സ്വവര്‍ഗം: ഹൈക്കോടതി വിധി റദ്ദാക്കിയില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗം: ഹൈക്കോടതി വിധി റദ്ദാക്കിയില്ല
പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നത് നിയമാനുസൃതമാക്കുന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതം പ്രകടിപ്പിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സുരേഷ് കുമാര്‍ കൌശല്‍ എന്ന ജ്യോതിഷി ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്‍വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചത്. സ്വവര്‍ഗ രതിയുടെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ എട്ട് ആഴ്ച സമയം കൂടി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സങ്കീര്‍ണമായ പ്രശ്നമായതിനാലും കുറഞ്ഞത് മൂന്ന് മന്ത്രിമാരുടെയെങ്കിലും ഏകോപനം വേണമെന്നതിനാലും പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ചപ്പോള്‍ സ്വവര്‍ഗ രതിയെ അനുകൂലിക്കുന്ന സംഘടനകളോടും കേന്ദ്ര സര്‍ക്കാരിനോടും 12 ദിവസത്തിനകം പ്രതികരണം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

ഡല്‍ഹി ഹൈക്കോടതി വിധി വന്ന ശേഷം രാജ്യത്ത് ഏഴോളം സ്വവര്‍ഗ വിവാഹങ്ങള്‍ നടന്നത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൌശലിന്റെ അഭിഭാഷകന്‍ ശ്രമിച്ചു. എന്നാല്‍, വിവാഹ നിയമത്തില്‍ ഭേദഗതിയൊന്നും വരുത്തിയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൂര്യഗ്രഹണം: ലോകം ബീഹാറിലേക്ക് !
ഇന്തോ‌-പാക് ചര്‍ച്ച വേണമെന്ന് ഹിലാരി
റീത്തയുടെ വീട് കത്തിച്ചയാള്‍ക്ക് അംഗീകാരം !
ഇന്തോ-പാക് ചര്‍ച്ച നിര്‍ത്തിവയ്ക്കണം: അദ്വാനി
പന്നിപ്പനി 297 പേരില്‍ സ്ഥിരീകരിച്ചു
ഹിലാരി സിംഗിനെയും കൃഷ്ണയെയും കാണും