പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സൂര്യഗ്രഹണം: ലോകം ബീഹാറിലേക്ക് !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂര്യഗ്രഹണം: ലോകം ബീഹാറിലേക്ക് !
ബീഹാറിലെ തരേഗാന ഗ്രാമത്തെ ഇന്ത്യക്കാര്‍ക്ക് പോലും വലിയ പരിചയമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച നടക്കാന്‍ പോകുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം സംഗതികളാകെ മാറ്റി മറിച്ചു. ഇപ്പോള്‍ തരേഗാനയെ കുറിച്ച് നാസയിലെ ശാസ്ത്രജ്ഞര്‍ക്കും അറിയാമെന്ന നിലയായി.

തരേഗാനയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം കൂടുതല്‍ വ്യക്തമാവുമെന്ന് അറിഞ്ഞതോടെ ഇവിടേക്ക് യു എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വാന നിരീക്ഷകരും ഇവിടെ തമ്പടിച്ചു കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ക്ക് പുറമെ, സഞ്ചാരികളും വാന നിരീക്ഷണ കുതുകികളും തരേഗാന തിരക്കി എത്തിത്തുടങ്ങി.

തരേഗാന മുമ്പും വാന നിരീക്ഷണ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. തരേഗാനയില്‍ വച്ചായിരുന്നു ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭട്ടന്‍ ബഹിരാകാശ പഠനം നടത്തിയത്. ഇവിടുത്തെ വാന നിരീക്ഷണ കേന്ദ്രത്തില്‍ നടത്തിയ പഠനങ്ങള്‍ക്ക് ഒടുവിലാണ് അദ്ദേഹം ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്ന നിഗമനത്തില്‍ എത്തിയതും.

ബുധനാഴ്ച സൂര്യോദയത്തിനു ശേഷം ഉടന്‍ ഗ്രഹണം ആരംഭിക്കും. തരേഗാനയില്‍ മേഘത്തിന്റെ മറവ് വളരെ കുറവായതിനാല്‍ ഗ്രഹണത്തിന്റെ നല്ല കാഴ്ച ലഭിക്കും. ഇവിടെ മൂന്ന് മിനിറ്റും 48 സെക്കന്‍ഡും ഗ്രഹണം ദൃശ്യമാവുമെന്നാണ് കണക്കാക്കുന്നത്.

സന്ദര്‍ശകരുടെ വരവിനോട് അനുബന്ധിച്ച് തരേഗാനയിലെ റോഡുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ മെച്ചപ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും സജീവമായി രംഗത്ത് ഉണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്തോ‌-പാക് ചര്‍ച്ച വേണമെന്ന് ഹിലാരി
റീത്തയുടെ വീട് കത്തിച്ചയാള്‍ക്ക് അംഗീകാരം !
ഇന്തോ-പാക് ചര്‍ച്ച നിര്‍ത്തിവയ്ക്കണം: അദ്വാനി
പന്നിപ്പനി 297 പേരില്‍ സ്ഥിരീകരിച്ചു
ഹിലാരി സിംഗിനെയും കൃഷ്ണയെയും കാണും
ഭീകരര്‍ കണക്ക് പറയേണ്ടിവരും: ഹിലാരി