പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > റീത്തയുടെ വീട് കത്തിച്ചയാള്‍ക്ക് അംഗീകാരം !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റീത്തയുടെ വീട് കത്തിച്ചയാള്‍ക്ക് അംഗീകാരം !
യുപി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ വീട് കത്തിച്ച കേസില്‍ പ്രതിയായ ബി‌എസ്‌പി നേതാവ് ഇന്തെസാര്‍ അഹമ്മദ് അബ്ദിയെ യുപി ഷുഗര്‍ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു.

ഞായറാഴ്ച വൈകിട്ടാണ് യുപി സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മായാവതി സര്‍ക്കാരിന്റെ ഈ നടപടി കോണ്‍ഗ്രസ് അംഗങ്ങളുടെ അതൃപ്തി കൂട്ടിയിരിക്കുകയാണ്. സഹമന്ത്രി സ്ഥാനത്തിന് തുല്യമാണ് അബ്ദിക്ക് ഇപ്പൊള്‍ ലഭിച്ചിരിക്കുന്ന പദവി.

റീത്തയുടെ വീട് ആക്രമിച്ച കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരാള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയത് മായാവതി നിയമത്തെ അവഗണിക്കുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. മായാവതിയുടെ ഈ നടപടി ക്ഷമിക്കാനാവില്ല എന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയ കേസില്‍ യു പി കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയെ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രസംഗത്തില്‍ പ്രതിഷേധിച്ച് റീത്തയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ബിഎസ്പി പ്രവര്‍ത്തകര്‍ അവരുടെ വീടിന് തീവയ്ക്കുകയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്തോ-പാക് ചര്‍ച്ച നിര്‍ത്തിവയ്ക്കണം: അദ്വാനി
പന്നിപ്പനി 297 പേരില്‍ സ്ഥിരീകരിച്ചു
ഹിലാരി സിംഗിനെയും കൃഷ്ണയെയും കാണും
ഭീകരര്‍ കണക്ക് പറയേണ്ടിവരും: ഹിലാരി
കാലാവസ്ഥ: ഇന്ത്യയും സഹകരിക്കണമെന്ന് ഹിലാരി
അക്ഷര്‍ധാം: ഇസ്ലാം പുരോഹിതന്‍ അറസ്റ്റില്‍