സ്വവര്‍ഗ രതി നിയമാനുസൃതമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന.
ഇതുവരെയായും സര്‍ക്കാര്‍ സത്യവാങ്ങ്‌മൂലം ഫയല്‍ ചെയ്തിട്ടില്ല എന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു. ജൂലൈ ഒമ്പതിന് ഹര്‍ജി പരിഗണിച്ച കോടതി സ്വവര്‍ഗരതിയെ അനുകൂലിക്കുന്ന സംഘടനകളോടും കേന്ദ്ര സര്‍ക്കാരിനോടും 12 ദിവസത്തിനകം പ്രതികരണം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സുരേഷ് കുമാര്‍ കൌശല്‍ എന്ന ജ്യോതിഷിയാണ് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സ്വവര്‍ഗാനുരാഗികളുടെ എല്ലാവിധ പ്രവര്‍ത്തികളും അസ്വാഭാവികമാണെന്നും അവ അനുവദിക്കരുത് എന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. ജൂലൈ രണ്ടിനാണ് പരസ്പര സമ്മതത്തോടെയുള്ള മുതിര്‍ന്നവരുടെ സ്വവര്‍ഗരതിയെ ഹൈക്കോടതി നിയമാനുസൃതമാക്കിയത് |