പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മണ്‍സൂണ്‍ മെച്ചപ്പെടുന്നു: മൊണ്ടെക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മണ്‍സൂണ്‍ മെച്ചപ്പെടുന്നു: മൊണ്ടെക്
രാജ്യത്ത് മണ്‍സൂണ്‍ മഴ മെച്ചപ്പെട്ടുവരുന്നതായി ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടെക് സിംഗ് ആലുവാലിയ പറഞ്ഞു. എങ്കിലും സ്ഥിതി ഗതികള്‍ സര്‍ക്കാര്‍ ഗൌരവമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

സിഐഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗത്തും മണ്‍സൂണ്‍ മഴ ലഭ്യമായി തുടങ്ങിയെങ്കിലും വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഇത് വരെ മഴയെത്തിയിട്ടില്ല. എന്നാല്‍ ജൂലൈ അവസാനത്തോടെ ഈ മേഖലയിലും മഴയെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ആലുവാലിയ പറഞ്ഞു.

വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇത്തവണ 81 ശതമാനം മഴയായിരിക്കും ലഭിക്കുക എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. പ്രവചനത്തില്‍ എട്ട് ശതമാനത്തോളം പിഴവ് സംഭവിക്കാം. അങ്ങിനെയെങ്കില്‍, മഴയുടെ അളവ് 73 ശതമാനം വരെ കുറഞ്ഞേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു അവസ്ഥയില്‍ വരള്‍ച്ചയെ നേരിടേണ്ടി വന്നേക്കാം.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്‍റെ (ജിഡിപി) 20 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. നല്ലൊരു വിളവെടുപ്പ് ഉണ്ടായില്ല എങ്കില്‍ അത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിക്കും. മണ്‍സൂണ്‍ മഴയുടെ ലഭ്യത സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗോതമ്പിന്‍റെ കയറ്റുമതിക്ക് സര്‍ക്കാര്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എക്സ്പ്രസ്‌വേ അതോറിറ്റി രൂപീകരിക്കും: കമല്‍ നാഥ്
കനത്ത മഴ: മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു
രാജ്യത്ത് പന്നിപ്പനി വ്യാപിക്കുന്നു
സബര്‍വാള്‍ കൊല: കുറ്റാരോപിതരെ വെറുതെ വിട്ടു
സബര്‍വാള്‍ കൊല: കുറ്റാരോപിതരെ വെറുതെ വിട്ടു
ഇ ശ്രീധരന്‍ രാജി പിന്‍‌വലിച്ചു